കുമരകം: കേരള വ്യാപാരി വ്യവസായി സമിതി കുമരകം യൂണിറ്റ് സമ്മേളനം 20ന് ഉച്ചയ്ക്ക് 2 ന് സി.പി.എം ഓഫീസ് ഹാളിൽ നടക്കും. കുമരകം യൂണിറ്റ് പ്രസിഡന്റ് വി ജി ശിവദാസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കമ്മറ്റി അംഗം സുരേഷ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിറ്റ് സെക്രട്ടറി കെ.വി അഭിലാഷ് റിപ്പോർട്ട് അവതരിപ്പിക്കും. ട്രഷറർ സുനിൽ കരിവേലി സ്വാഗതം ആശംസിക്കും. ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു, സി.പി.എം ഏരിയ കമ്മറ്റി അംഗങ്ങളായ കെ.കേശവൻ, കെ.എസ് സലിമോൻ, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, ലോക്കൽ സെക്രട്ടറി മാരായ റ്റി.വി സുധീർ, എം.എൻ മുരളീധരൻ എന്നിവർ പ്രസംഗിക്കും. സമിതി ജില്ലാ ട്രഷറർ സലിം മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണം നിർവഹിക്കും. ഏരിയ പ്രസിഡന്റ് കെ.റ്റി സൈമൺ മുതിർന്ന അംഗങ്ങളെ ആദരിക്കും.