
മുണ്ടക്കയം.സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. പ്രാദേശികമായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ ഉന്നത നിലവാരത്തിലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ മനസ്സിലാക്കുകയും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും ചെയ്യുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഹുമാനിറ്റീസ് ഗ്രൂപ്പിൽ ജോഗ്രഫി പഠനവിഷയമായ സ്കൂളുകളിലാണ് പദ്ധതി തുടങ്ങുന്നത്. ഇന്ന് 2.30ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പി.ടി.എ. പ്രസിഡന്റ് കെ.ടി.സനൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ എൻ. എസ്. എസ്. യൂണിറ്റ് ഉദ്ഘാടനം നിർവഹിക്കും.