ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ മേഖല സമ്മേളനങ്ങൾ 20 മുതൽ ഡിസംബർ 11 വരെ നിറവ് 2022 എന്ന പേരിൽ നടക്കും. യൂണിയന്റെ 59 ശാഖകളെ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നിങ്ങനെ നാലു മേഖലകളിലായി തിരിച്ചാണ് സമ്മേളനം. തെക്കൻ മേഖലാ സമ്മേളനം 20ന് ഉച്ചയ്ക്ക് 2ന് ഗുരുഗുഹാനന്ദപുരം ക്ഷേത്രാങ്കണത്തിൽ യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും .യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. യോഗം അസി.സെക്രട്ടറി രാജൻ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. പൂർവകാല പ്രവർത്തകരെ യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രനും സംരംഭകരെ യോഗം ഡയറക്ടർ ബോർഡ് മെമ്പർ എൻ.നടേശനും ആദരിക്കും. നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സജീവ് പൂവത്ത്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം കെ.ജി പ്രസന്നൻ തുടങ്ങിയവർ പങ്കെടുക്കും. മേഖലാ കൺവീനർ ഹരിക്കുട്ടൻ സ്വാഗതവും മേഖലാ ചെയർമാൻ പി.ബി രാജീവ് നന്ദിയും പറയും.

കിഴക്കൻ മേഖലാ സമ്മേളനം 27ന് ഉച്ചയ്ക്ക് 2ന് കറുകച്ചാൽ ശ്രീനികേതൻ ഓഡിറ്റോറിയത്തിൽ യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. മേഖലാ കൺവീനർ എം.ബി വേണുഗോപാൽ സ്വാഗതവും മേഖലാ ചെയർമാൻ എം.സുഭാഷ് നന്ദിയും പറയും. പടിഞ്ഞാറൻ മേഖലാ സമ്മേളനം ഡിസംബർ 4ന് ഉച്ചയ്ക്ക് 2ന് ചങ്ങനാശേരി മുൻസിപ്പൽ ടൗൺ ഹാളിൽ യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. യോഗം അസി.സെക്രട്ടറി രാജൻ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തും. മേഖലാ കൺവീനർ ടി.ഡി രമേശൻ സ്വാഗതവും മേഖലാ ചെയർമാൻ പി.അജയകുമാർ നന്ദിയും പറയും. വടക്കൻ മേഖലാ സമ്മേളനം ഡിസംബർ 11ന് ഉച്ചക്ക് 2ന് എസ്.എൻ.ഡി.പി യോഗം 63ാം നമ്പർ എറികാട് ശാഖാ ഓഡിറ്റോറിയത്തിൽ യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ പി.റ്റി മന്മഥൻ മുഖ്യപ്രഭാഷണം നടത്തും. കൺവീനർ എം.കെ ഷിബു സ്വാഗതവും, മേഖലാ ചെയർമാൻ പി.എൻ പ്രതാപൻ നന്ദിയും പറയും. യൂണിയൻ യൂത്തമൂവ്‌മെന്റ്, വനിതാസംഘം, സൈബർ സേന, വൈദികയോഗം, ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ പെൻഷൻ കൗൺസിൽ, കുമാരീ സംഘം ഭാരവാഹികൾ പങ്കെടുക്കും.