
ചങ്ങനാശേരി. ഇന്റർ സ്‌കൂൾ ചെയർമാൻസ് ട്രോഫി ഫുട്‌ബാൾ ടൂർണമെന്റിന് തെങ്ങണ ഗുഡ്‌ഷെപ്പേഡ് പബ്ലിക് സ്‌കൂളിൽ തുടക്കമായി. സ്‌കൂൾ ചെയർമാൻ വർക്കി എബ്രഹാം കാച്ചണത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചു നടത്തുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം കേരളാ ജൂനിയർ ഫുട്‌ബോൾ ടീം മുൻ ക്യാപ്റ്റൻ ജോളി മൂത്തേടൻ നിർവ്വഹിച്ചു. സ്‌കൂൾ മാനേജ്‌മെന്റ് അംഗങ്ങൾ, അദ്ധ്യാപക വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ സുനിതാ സതീഷ് സ്വാഗതവും സ്‌പോർട്‌സ് ഡെപ്യൂട്ടി ക്യാപ്റ്റൻ അൽഫോൻസ് ജേക്കബ് നന്ദിയും പറഞ്ഞു. രണ്ട് ദിനങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ പതിമൂന്ന് ടീമംഗങ്ങളാണ് മാറ്റുരയ്ക്കുന്നത്. ആദ്യമത്സരത്തിൽ എസ്.എഫ്.എസ് സ്‌കൂൾ ടീം വിജയിച്ചു.