kozhuvanal

കൊഴുവനാൽ. കൊഴുവനാൽ വെറ്ററിനറി ഡിസ്പെൻസറി കെട്ടിട സമുച്ചയ ഉദ്ഘാടനം ഇന്ന് 4ന് മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിക്കും. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിക്കും. 1500 സ്ക്വയർ ഫീറ്റിൽ ചെറിയ മൃഗങ്ങൾക്ക് പരിശോധനാ മുറി, വലിയ മൃഗങ്ങളെ പരിശോധിക്കുന്ന ട്രെവിസ് സൗകര്യങ്ങളോടുകൂടിയാണ് നിർമ്മാണം. ചടങ്ങിൽ 10 ലക്ഷം രൂപയുടെ ഗോവർദ്ധിനി പദ്ധതിയുടെ ഉദ്ഘാടനം ജോസ് കെ. മാണി എം.പിയും അടുക്കളമുറ്റത്തെ കോഴിവളർത്തൽ പദ്ധതി ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പിയും ഒരു കുടുംബത്തിന് 25000 രൂപയുടെ ഗോട്ട് സാറ്റലൈറ്റ് പദ്ധതി ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ.എ.യും നിർവ്വഹിക്കും.