food

കോട്ടയം. കേരള സർക്കാരുകൾ അനിശ്ചിതത്വത്തിലാക്കിയ ഉച്ചഭക്ഷണ പദ്ധതിയും പാചകതൊഴിലും സംരക്ഷിക്കുക, പാചക തൊഴിലാളികളുടെ അവകാശപത്രിക അംഗീകരിക്കുക, തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചർച്ചയ്ക്ക് തയ്യാറാകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 19ന് സെക്രട്ടേറിയറ്റിന് മുമ്പിൽ സ്കൂൾ പാചക തൊഴിലാളികൾ കലമുടയ്ക്കൽ സമരം നടത്തും. പന്ന്യൻ രവീന്ദ്രൻ ഉദ്​ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എലിസബത്ത് അസ്സിസ്സി, എ.ഐ.ടി.യു.സി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്, ആലീസ് തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിക്കുമെന്ന് ജില്ലാ പ്രസിഡ​ന്റ് പി പ്രദീപ്, സംസ്ഥാന കമ്മിറ്റിയംഗം ആലീസ് തങ്കച്ചൻ, ജില്ലാ സെക്രട്ടറി ഏലിയാമ്മ ജോസഫ് എന്നിവർ അറിയിച്ചു.