കോട്ടയം: വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ 18 മുതൽ 27 വരെ ദേവീ ഭാഗവത നവാഹയജ്ഞം നടക്കും. പുള്ളിക്കണക്ക് ഓമനക്കുട്ടനാണ് യജ്ഞാചാര്യൻ. യജ്ഞശാലയിൽ വിവിധ വഴിപാടുകളും, നാമസങ്കീർത്തനങ്ങളും ഉണ്ടായിരിക്കും. നവാഹയജ്ഞത്തോടനുബന്ധിച്ച് യജ്ഞവേദിയിൽ പ്രതിഷ്ഠിക്കാനുള്ള ദേവീ വിഗ്രഹഘോഷയാത്ര 18ന് വൈകുന്നേരം 4ന് തളിയിൽ ശ്രീ മഹാദേവ ക്ഷേത്രസന്നിധിയിൽ നിന്നും പുറപ്പെടും. പുത്തനങ്ങാടി ദേവീക്ഷേത്രം, വേളൂർ കിഴക്കേക്കര ശ്രീധർമ്മശാസ്താക്ഷേത്രം, കോയിക്കളം ശിവപാർവ്വതി എന്നീ ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പാറപ്പാടം ദേവീക്ഷേത്രത്തിൽ എത്തുമെന്ന് ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് വി.പി മുകേഷ്, വൈസ് പ്രസിഡന്റ് എൻ.കെ വിനോദ്, സെക്രട്ടറി പി.കെ ശിവപ്രസാദ് തുടങ്ങിയവർ അറിയിച്ചു.