പാലാ: തുലാമാസ ആയില്യത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ നടത്തിയ സർപ്പപൂജ ഭക്തിനിർഭരമായി.

സർപ്പക്കാവിൽ നൂറുംപാലും സമർപ്പണം, തളിച്ചുകൊട, പ്രസാദവിതരണം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ.

ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ മേൽശാന്തി വടക്കൽ ഇല്ലം നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ആയില്യംപൂജ നടന്നു. നിരവധി ഭക്തർ പങ്കെടുത്തു. 9.30 ന് പ്രസാദ വിതരണവും ഉണ്ടായിരുന്നു.

കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി പ്രേംകുമാർ പോറ്റിയുടെ കാർമ്മികത്വത്തിൽ ആയില്യംപൂജ നടന്നു.

വെള്ളിയേപ്പള്ളി ഇടയാറ്റ് മേലാങ്കോട്ട് ദേവീക്ഷേതത്തിൽ നടന്ന ചടങ്ങുകൾക്ക് തന്ത്രി തേവണംകോട്ട് ഇല്ലം വിഷ്ണു നമ്പൂതിരി, മേൽശാന്തി കുന്നത്ത് ഇല്ലം ശ്രീജിത്ത് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു.

പൂവരണി മഹാദേവ ക്ഷേത്രത്തിൽ ആയില്യംപൂജ ചടങ്ങുകൾ മേൽശാന്തിമാരായ തേവണംകോട്ട് ഇല്ലം ശങ്കരൻ നമ്പൂതിരി, കല്ലമ്പള്ളി ഇല്ലം വിഷ്ണുനമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടന്നു.

ഉള്ളനാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് മേൽശാന്തി ജ്യോതിസ് ഉണ്ണികൃഷ്ണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു.