കോട്ടയം: വാഴൂർ ഗ്രാമപഞ്ചായത്തും സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡും സംയുക്തമായി നടപ്പിലാക്കുന്ന കെപ്‌കോ വനിതാമിത്രം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വാഴൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്തിലെ കുടുംബശ്രീയിൽ ഉൾപ്പെട്ട 1000 വനിതകൾക്ക് 10 കോഴിയും മൂന്ന് കിലോ തീറ്റയും മരുന്നും വിതരണം ചെയ്യുന്നതാണ് പദ്ധതി. പി.സെൽവകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. പി.കെ മൂർത്തി മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് വി.പി റെജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ മണി, ടി.എൻ. ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.