കുമരകം: തെക്കുംകര ശ്രീ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ 10-ാമത് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. വിഗ്രഹപ്രതിഷ്ഠ ക്ഷേത്രം തന്ത്രി ജിതിൻ ഗോപാലിന്റെ കാർമ്മികത്വത്തിൽ നടന്നു. പ്രഥമ പറസമർപ്പണം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു നിർവഹിച്ചു. പ്രതിഷ്ഠാചാര്യൻ എം.എൻ. ഗോപാലൻ തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം 154-ാം കുമരകം തെക്ക് ശാഖാ പ്രസിഡന്റ് എം.വി. മോഹൻദാസ്, പഞ്ചായത്തംഗങ്ങളായ ശ്രീജാ സുരേഷ്, അനീഷ് പൊതിക്കാട് എന്നിവർ സംസാരിച്ചു. ഇന്ന് മുതൽ 23 വരെയാണ് സപ്താഹയജ്ഞം. 21ന് രുഗ്മിണി സ്വയംവരഘോഷയാത്ര, 23ന് അവഭൃഥസ്നാനം നടക്കും. തിരുനെല്ലൂർ പങ്കജാക്ഷനാണ് യഞ്ജാചാര്യൻ. ക്ഷേത്രം തന്ത്രി ജിതിൻ ഗോപാൽ, ക്ഷേത്രം മേൽശാന്തി ഉണ്ണി ശാന്തി വയനാട് എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് ലാൽ ജോത്സ്യർ കറുകയിലും സെക്രട്ടറി കെ.കെ ചന്ദ്രശേഖരനും അറിയിച്ചു.