nellu

കോട്ടയം. പാടശേഖര സമിതിയുടെ അനാസ്ഥ മൂലം നെല്ല് കൊയ്യാനാകാതെ കർഷകർ ദുരിതത്തിൽ. തിരുവാർപ്പ് തട്ടേക്കാട് പാടശേഖരത്തിലെ അഞ്ച് കർഷകരുടെ നെല്ലാണ് കൊയ്യാനാകാതെ നശിക്കുന്നത്. 170 ഏക്കറുള്ള ഈ പാടശേഖരത്തിലെ മറ്റിടങ്ങളിൽ കൊയ്‌ത്തുകഴിഞ്ഞു. എന്നാൽ,ഈ അഞ്ച് കർഷകരുടെ അഞ്ചേക്കറോളം പാടത്ത് കൊയ്യ്ത്തുയന്ത്രം താഴ്ന്നു പോയിരുന്നു. ഇത് മൂലം കൊയ്ത്ത് മുടങ്ങി. പകരം യന്ത്രമെത്തിക്കാമെന്നാണ് പാടശേഖര സമിതി ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് കൈയൊഴിയുകയായിരുന്നു. പാടശേഖര സമിതിയുടെ അനാസ്ഥയാണ് പ്രതിസന്ധിക്ക് കാരണമെന്ന് കർഷകർ ആരോപിക്കുന്നു. പണം പലിശക്കെടുത്തും മറ്റും വിളയിച്ചെടുത്ത നെല്ല് എങ്ങനെ കൊയ്‌തെടുക്കുമെന്ന് ഓർത്തു വിഷമിക്കുകയാണിവർ. പല സ്ഥലത്തും നെൽച്ചെടികൾ വീണ് കിളിർത്ത നിലയിലാണ്.