പാലാ: വ്യാപാരികളുടെ സംഘടനയായ യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബറിന്റെ നേതൃത്വത്തിൽ ആർദ്രം സഹായ പദ്ധതി നടപ്പാക്കുമെന്ന് യൂ.എം.സി കോട്ടയം ജില്ലാ പ്രസിഡന്റ് വി.സി. പ്രിൻസ്, ആർദ്രം ചാരിറ്റബിൾ ട്രസ്റ്റ് കൺവീനർ ടോമി കുറ്റിയാങ്കൽ, യു.എം.സി. സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് ഉഴുന്നാലിൽ, ബെന്നി മൈലാടൂർ എന്നിവർ പഅറിയിച്ചു.
വ്യാപാരി വ്യവസായികൾക്കും അവരുടെ ആശ്രിതർക്കും ചികിത്സാ സഹായവും മരണപ്പെട്ടാൽ 10 ലക്ഷം രൂപാ അവകാശികൾക്ക് ലഭ്യമാക്കുന്ന പദ്ധതിയാണ് ആർദ്രം പദ്ധതി.
22ന് ഉച്ചയ്ക്ക് 2ന് പാലാ പയനിയർ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മാണി സി. കാപ്പൻ എം.എൽ.എ ആർദ്രം പദ്ധതി ഉദ്ഘാടനം ചെയ്യും. യു.എം.സിയുടെ നേതൃത്വത്തിൽ 20ന് രാവിലെ 9 മുതൽ പാലാ മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്‌സിലുള്ള പയനിയർ ക്ലബ്ബിൽ സൗജന്യ കേൾവിസംസാര വൈകല്യ നിർണയ ക്യാമ്പ് നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രാവിലെ 9ന് പയനിയർ ക്ലബ് ഹാളിൽ എത്തണം.