എരുമേലി: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ എരുമേലി താവളം താത്ക്കാലിക ഡിസ്പെൻസറി തുറന്നു. അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഡിസ്പെൻസറിയുടെ ഉദ്ഘാടനം നിർവഹിച്ചു. കാഞ്ഞിരപള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അദ്ധ്യക്ഷത വഹിച്ചു. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം തയാറാക്കിയ സുവനീർ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്ജുകുട്ടി ഡി.എം.ഒ ഡോ. എൻ പ്രിയയ്ക്ക് നൽകിയും, ആരോഗ്യ സന്ദേശങ്ങൾ അടങ്ങിയ സി. ഡി ഡോ. എൻ പ്രിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീക്ക് നൽകിയും നിർവഹിച്ചു ആംബുലൻസുകളുടെ പ്രവർത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്ജുകുട്ടി നിർവഹിച്ചു. സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് ജിജി ടി.എം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ ,ഡിഎംഒ ഡോ. എൻ.പ്രിയ,ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലിസ്സി സജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജൂബി അഷ്റഫ്, വാർഡ് മെമ്പർ നാസർ പനച്ചി, ആർ സി എച്ച് ഓഫീസർ ഡോ. സിതാര, നോഡൽ ഓഫീസർ ഡോ. പ്രശാന്ത് എം, ജില്ലാതല ടെക്നിക്കൽ അസിസ്റ്റൻഡുമാരായ ഇ കെ ഗോപാലൻ, കെ.എൻ സുരേഷ് കുമാർ, ഹെൽത്ത് സൂപ്പർവൈസറായ എം.വിജയൻ, ഹെൽത്ത് ഇൻസ്പെക്ടർ ഷാജിമോൻ കെ.ആർ എന്നിവർ സംസാരിച്ചു.