മണിമല: വീട്ടിൽ കയറി വീട്ടമ്മയെ അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത പ്രതി പിടിയിൽ. മണിമല ചെറുവള്ളി കാരക്കാമറ്റം കൊച്ചിപറമ്പിൽ വീട്ടിൽ മാത്യുവിനെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരം മദ്യപാനിയായ ഇയാൾ മദ്യപിച്ച ശേഷം സ്ഥിരമായി ബഹളം വെച്ച് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന വിവരം പൊലീസിനെ അറിയിച്ചതിലുള്ള വിരോധത്തെ തുടർന്നാണ് ആരുമില്ലാതിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.