വൈക്കം: കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കൃഷി തോട്ടങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന കൃഷിയധിഷ്ഠിത ആസൂത്രണ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കൃഷിയിടത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കർഷകർക്ക് വരുമാന വർദ്ധനവ് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. താലൂക്കിൽ 10 സെന്റ് മുതൽ രണ്ടര ഏക്കർ വരെ കൃഷി ഭൂമിയുള്ള സമ്മിശ്ര കർഷകർക്ക് അപേക്ഷിക്കാം. 22നകം അതാത് പഞ്ചായത്തുകളുടെ കൃഷി ഭവനിൽ അപേക്ഷ നൽകണം. തെരഞ്ഞെടുക്കപ്പെടുന്ന 10 മോഡൽ പ്ലോട്ടുകൾക്ക് പദ്ധതി ആനുകൂല്യം ലഭിക്കും.