വാഴൂർ: പാൽ,മുട്ട,ഇറച്ചി,പച്ചക്കറി എന്നിവയുടെ ഉത്പാദത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മൃഗശാല വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. വാഴൂർ പഞ്ചായത്തിൽ ആരംഭിച്ചു കെപ്‌കോയുടെ വനിതാ മിത്രം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് അദ്ധ്യക്ഷനായി. കെ.എസ്.പി.ഡി.സി. ചെയർമാൻ പി.കെ. മൂർത്തി മുഖ്യപ്രഭാഷണം നടത്തി. എം.ഡി ഡോ. പി. സെൽവകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി റെജി, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മാണി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി .എൻ ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.എം. ജോൺ, ഗീത എസ്.പിള്ള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജിജി ജോസഫ് നടുവത്താനി, ശ്രീകാന്ത് പി. തങ്കച്ചൻ, വാഴൂർ ഫാർമേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റ് ബെജു കെ. ചെറിയാൻ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.