
കോട്ടയം. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകണമെന്ന ഡെപ്യൂട്ടി ലേബർ കമ്മിഷൻ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച ട്രാവൻകൂർ സിമന്റ്സിന് തിരിച്ചടി. ജപ്തി ചെയ്ത് തുക ഈടാക്കണമെന്ന് ലേബർ കമ്മിഷന്റെ നിർദ്ദേശത്തിനെതിരെയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. കമ്പനിയുടെ ആവശ്യങ്ങൾ തള്ളിയ കോടതി, ലേബർ കമ്മിഷന്റെ ഉന്നതാധികാരസമിതിയെ അപ്പീലുമായി സമീപിക്കാനും നിർദ്ദേശിച്ചു.
വിരമിച്ച പത്തു ജീവനക്കാർ നൽകിയ ഹർജിയിൽ കോടതി നേരത്തെ കമ്പനിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിച്ചിരുന്നു. സിമന്റ്‌സ് ജപ്തിചെയ്യാൻ ഉത്തരവിടുകയും ചെയ്തിരുന്നു. നടപടിയുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ട്രാവൻകൂർ സിമന്റ്സ് ജപ്തി ചെയ്ത് തുക ഈടാക്കണമെന്ന് ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്.