കോട്ടയം: ഉന്നതവിദ്യാഭ്യാസരംഗം വിനാശത്തിന്റെ പടുകുഴിയിൽ പതിച്ചിട്ടും സർക്കാരും സാംസ്‌കാരികനായകരും മൗനം പാലിക്കുകയാണെന്നും ഇങ്ങിനെയാണ് പോക്കെങ്കിൽ തിരിച്ചടികൾ ഞെട്ടിക്കുന്നതാവുമെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ.
സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളിൽ ഒട്ടേറെ സീറ്റുകൾ ആളില്ലാതെ കിടക്കുകയാണ്. സർവകലാശാല എടുക്കുന്ന വികല നിലപാടുകൾ മൂലം പഠനത്തിനായി സംസ്ഥാനം വിടാൻ വിദ്യാർത്ഥികൾ നിർബന്ധിതരാകുന്നു. ആനുകൂല്യങ്ങൾ ഇഷ്ടക്കാർക്കു മാത്രം നല്കുന്ന സംസ്ഥാനസർക്കാരും, രാഷ്ട്രീയ യജമാനപ്രീതിക്കുവേണ്ടി മൂല്യങ്ങളെല്ലാം ബലികഴിക്കുന്ന സർവകലാശാലകളും ചേർന്ന് ഉന്നതവിദ്യാഭ്യാസരംഗം താറുമാറാക്കിയതാണ് ഇവിടെ പഠിക്കാൻ കുട്ടികൾ കുറയാൻ കാരണമെന്നും സുകുമാരൻ നായർ പറഞ്ഞു.