കോട്ടയം: എസ്.എൻ.ഡി.പി യോഗം വനിതാസംഘം കോട്ടയം യൂണിയനും കേരളകൗമുദി കോട്ടയം യൂണിറ്റും സംയുക്തമായി കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ വനിതകൾക്കായി ഇന്ന് മുതൽ 21വരെ നാഗമ്പടം ക്ഷേത്രാങ്കണത്തിലെ ശിവഗിരി തീർത്ഥാടനാനുമതി സ്മാരക പവലിയനിൽ കാൻസർ രോഗനിർണയ ക്യാമ്പ് നടത്തും.

ഇന്ന് രാവിലെ 10ന് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി കൃഷ്ണകുമാരി, കേരളകൗമുദി പ്രത്യേക ലേഖകൻ വി.ജയകുമാർ,​ എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി തങ്കപ്പൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. വനിതാസംഘം യൂണിയൻ സെക്രട്ടറി സുഷമ മോനപ്പൻ ക്യാമ്പ് വിശദീകരിക്കും. ആർദ്രം നോഡൽ ഓഫീസർ ഡോ.എ.ആർ ഭാഗ്യശ്രീ ആരോഗ്യസന്ദേശം നൽകും. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ്, വൈസ് പ്രസിഡന്റ് വി.എം ശശി, വനിതാ സംഘം കേന്ദ്ര എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗം ഷൈലജ രവീന്ദ്രൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി എം.എസ് സുമോദ് എന്നിവർ ആശംസകൾ അറിയിക്കും. യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഇന്ദിര രാജപ്പൻ സ്വാഗതവും ശ്യാമളാ വിജയൻ നന്ദിയും അറിയിക്കും. ക്യാമ്പിൽ മാമോഗ്രാം, അബ്‌ഡോമിനൽ സ്‌കാനിംഗ് തുടങ്ങിയ അത്യാധുനിക ചികിത്സ സൗകര്യങ്ങൾ ലഭിക്കും. നാളെ രാവിലെ 10ന് പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ.കലാ പ്രമോദും ഉച്ചയ്ക്ക് രണ്ടിന് പ്രമുഖ കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരനും ക്ളാസുകൾ നയിക്കും.