കടുത്തുരുത്തി: അന്ധ വിശ്വാസത്തിനും അനാചാരങ്ങൾക്കും, മയക്കുമരുന്നിനും എതിരെ എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ വനിതാസംഘം ജനജാഗ്രതാ സദസ് സംഘടിപ്പിക്കും. യൂണിയൻ ഹാളിൽ 20ന് ഉച്ചകഴിഞ്ഞ് 2ന് ജനജാഗ്രതാസദസ് യൂണിയൻ പ്രസിഡന്റ് ഏ.ഡി പ്രസാദ് ആരിശേരി ഉദ്ഘാടനം ചെയ്യും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുധാ മോഹൻ അദ്ധ്യക്ഷത വഹിക്കും.യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ ആമുഖപ്രസംഗം നടത്തും. യോഗം കൗൺസിലർ സി.എം ബാബു മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർകുമാർ, യോഗം ബോർഡ് അംഗം ടി.സി ബൈജു, വനിതാസംഘം യൂണിയൻ സെക്രട്ടറി ജഗദമ്മ തമ്പി, വൈസ് പ്രസിഡന്റ് ചന്ദ്രിക ടീച്ചർ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ.ജി രാജേഷ്, സെക്രട്ടറി ധനേഷ് കെ.വി, യൂണിയൻ കൗൺസിൽ അംഗങ്ങൾ എന്നിവർ പ്രസംഗിക്കും. വൈക്കം എക്‌സൈസ് ഇൻസ്‌പെക്ടർ കെ.കെ അനിൽകുമാർ സെമിനാർ നടത്തും.