
കൊന്നത്തടി. പുകയില നിയന്ത്രണ പ്രചാരണ പരിപാടിയുടെയും യെല്ലോ ലൈൻ കാമ്പയിന്റെയും ജില്ലാതല ഉദ്ഘാടനവും സെമിനാറും റാലിയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡി.എം.ഒ ഡോ. സുരേഷ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പനും ദീപം തെളിച്ചു. ബ്ലോക്കിന്റ പരിധിയിൽ നിന്നുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവർത്തകർ, ആശ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.