കുമരകം: ഫുഡ്ബാൾ വേൾഡ് കപ്പിന്റെ ആവേശത്തിൽ കുമരകം ശ്രീകുമാരമംഗലം പബ്ലിക്ക് സ്കൂളും. വേൾഡ് കപ്പ് ഫുട്ബോൾ പ്രവചന മത്സരവും സ്കൂൾ സംഘടിപ്പിക്കും. സെമിഫൈനൽ, ഫൈനൽ മത്സരവിജയികളെ പ്രവചിക്കുന്നവർക്ക് കുമരകം എസ്.ബി.ഐ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡുകൾ നൽകും. വിദ്യാർത്ഥികൾക്ക് ആവേശം പകർന്ന് അദ്ധ്യാപകരും അനദ്ധ്യാപകരും ആഘോഷത്തിൽ പങ്കെടുക്കുമെന്ന് സിനിയർ പ്രിൻസിപ്പാൾ വി.കെ ജോർജും പ്രിൻസിപ്പാൾ എം.എൻ അനിൽകുമാറും അറിയിച്ചു.