കറുകച്ചാൽ: ആയിരം കുടുംബങ്ങളിൽ കോഴി വളർത്തൽ എന്ന ആശയവുമായി കേരള പൗൾട്രി ഡെവലപ്പ്‌മെന്റ് കോർപ്പറേഷനും പഞ്ചായത്തുകളും ചേർന്ന് നടത്തുന്ന വനിതാമിത്രം പദ്ധതിക്ക് വാഴൂർ പഞ്ചായത്തിൽ തുടക്കമായി. മന്ത്രി ജെ.ചിഞ്ചുറാണി പദ്ധതി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങളായ ആയിരം കുടുംബങ്ങളിൽ 10 കോഴിയും കോഴിത്തീറ്റയും വിതരണം ചെയ്യുന്നതാണ് പദ്ധതി. ചീഫ് വിപ്പ് എൻ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചാത്ത് പ്രസിഡന്റ് വി.പി റെജി, ബ്ലോക്ക് പ്രസിഡന്റ് മുകേഷ് കെ.മണി, ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, ശ്രീകാന്ത് പി.തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.