jersy

കോട്ടയം. ലോകകപ്പിന് വിസിൽ മുഴങ്ങാൻ മണിക്കുറുകൾ മാത്രം ശേഷിക്കുമ്പോൾ ജില്ലയിലെ ഫുട്‌ബാൾ പ്രേമികളുടെ ആവേശവും ഒട്ടും പിന്നിലല്ല. കൂറ്റൻ കട്ടൗട്ടുകൾക്കും ഫ്‌ളെക്‌സുകൾക്കും പുറമേ, ഓരോ രാജ്യങ്ങളുടെയും ഇഷ്ടതാരങ്ങളുടെയും ജഴ്‌സിയും ഫ്‌ളാഗും വാങ്ങാനുള്ള തിരക്കിലാണ് ആരാധകർ. ഇവ വിൽക്കാനായി സ്‌പോർട്‌സ് കടകൾ അതിലും വലിയ മത്സരാവേശത്തിലാണ്. ജഴ്‌സികളും, ഫ്‌ളാഗുകളും കടമൂടി പ്രദർശിപ്പിച്ചാണ് ഫുട്‌ബാൾ പ്രേമികളെ ആകർഷിക്കുന്നത്.

ജഴ്‌സി, സ്‌പെഷ്യൽ എഡിഷൻ ബൂട്ട്, ഷോർട്‌സ്, വിവിധ വലിപ്പത്തിലുള്ള ഫ്‌ളാഗ് ഇങ്ങനെ നീളുന്നു ഫുട്‌ബാൾ പ്രേമികളുടെ ലിസ്റ്റുകൾ. ബ്രസീൽ, അർജന്റീന, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ ഫ്‌ളാഗ്, ജഴ്‌സി എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെ.

ഇങ്ങിനെയാണ് വില.

ജഴ്‌സി (ഫുൾ ഹാൻഡ്) 350.

ജഴ്‌സി (ഹാഫ് ഹാൻഡ്) 300.

കുട്ടികൾക്കുള്ളത് (250) രൂപ.

ഫ്‌ളാഗ് (ചെറുത്) 160 രൂപ.

ഫ്‌ളാഗ് (വലുത്) 500 രൂപ.

ബൂട്ട് (സ്‌പെഷ്യൽ) 650 രൂപ

ബൂട്ട് (സാധാരണ) 500 രൂപ.

ഷോർട്‌സ് (കുട്ടികൾക്ക്) 120 രൂപ.

(മുതിർന്നവർക്കുള്ളത്) 150 രൂപ .

കാരാപ്പുഴ സ്വദേശികളായ അജിത്തും ഭാര്യ മോനിഷയും പറയുന്നു.

ആറ് മാസം മുൻപാണ് സ്‌പോർട്‌സ് സാധനങ്ങളുമായി ചെറിയ കട കാരാപ്പുഴയിൽ ആരംഭിച്ചത്. ക്രിക്കറ്റ് ബാറ്റാണ് മുൻപ് വിറ്റിരുന്നത്.ഇപ്പോൾ ജഴ്‌സിയും ഫ്‌ളാഗുമാണ് കൂടുതൽ വിറ്റു പോകുന്നത്.