കറുകച്ചാൽ: ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് കങ്ങഴ മുസ്ലീം ഹയർസെക്കൻഡറി സ്‌കൂളിൽ ഇന്ന് തുടക്കം. 23ന് സമാപനം. 76 സ്‌കൂളുകളിൽ നിന്നും രണ്ടായിരത്തിലധികം വിദ്യാർത്ഥികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. രാവിലെ 9.30ന് സ്‌കൂൾ ഹാളിൽ നടക്കുന്ന സമ്മേളനം ചീഫ് വിപ്പ് എൻ.ജയരാജും കലാ മത്സരങ്ങളുടെ ഉദ്ഘാടനം ചലച്ചിത്രതാരം കലാഭവൻ പ്രജോദും ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് റംലാബീഗം അദ്ധ്യക്ഷത വഹിക്കും. 23ന് നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി അദ്ധ്യക്ഷത വഹിക്കും. പരിപാടിയുടെ നടത്തിപ്പിനായി 101 അംഗങ്ങളടങ്ങിയ സംഘാടകസമിതിയും രൂപീകരിച്ചിട്ടുണ്ടെന്ന് എ.ഇ.ഒ. എ.പി.ഗിരീഷ്‌കുമാർ, സ്‌കൂൾ മാനേജർ ഷാഹുൽ ഹമീദ് വണ്ടാനം, പ്രിൻസിപ്പൽ സാജിദ് എ.കരീം, പി.ടി.എ.പ്രസിഡന്റ് മുഹമ്മദ് ഷൈബു പാലക്കാട്ട്, കൺവീനർ ആന്റണി ജോൺ എന്നിവർ അറിയിച്ചു.