വൈക്കം : വൈക്കത്തഷ്ടമി ദിവസം കൂടിഎഴുന്നള്ളിപ്പിന് പുറപ്പെട്ട തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രത്തിലെ തൃണയംകുടത്തപ്പന് വൈക്കം കച്ചേരിപ്പടി ജംഗ്ഷനിൽ വരവേൽപ്പ് നൽകി. കച്ചേരിപ്പടി ജംഗ്ഷൻ ശ്രീരാമസ്വാമി വിളക്കു കമ്മി​റ്റി നേതൃത്വത്തിലാണ് ദീപാലങ്കാരങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വരവേൽപ്പ് നൽകിയത്. നഗരസഭ ചെയർപേഴ്‌സൺ രാധികാ ശ്യാം ദീപപ്രകാശനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ് ,വാർഡ് കൗൺസിലർ ബിന്ദു ഷാജി ,ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.പി.മുരളീധരൻ, മുൻ കൗൺസിലർ ജയ്‌ജോൺ പേരയിൽ, സീനിയർ അഡ്വ.കെ.ജി.പ്രദീപൻ, വിളക്കു കമ്മി​റ്റി പ്രസിഡന്റ് തങ്കപ്പൻ കുഴിവെട്ടിത്തറ, സെക്രട്ടറി കെ.അശോകൻ എന്നിവർ പങ്കെടുത്തു.