
കോട്ടയം. കാർ ഷോറൂമിലെ മോഷണം ജീവനക്കാരൻ അറസ്റ്റിൽ. പനച്ചിക്കാട് വെള്ളൂർതുരുത്തി ഛായവീട്ടിൽ വിപിനെ (49) ആണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ചവിട്ടുവേലിയിലെ പോപ്പുലർ വെഹിക്കിൾ ആൻഡ് സർവീസ് എന്ന സ്ഥാപനത്തിൽ നിന്ന് 1,20,000 രൂപ വില വരുന്ന കാർ ആക്‌സസറീസ് മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വിപിൻ അറസ്റ്റിലായത്. ഷോറൂമിൽ നിന്ന് കാർ കാമറകൾ, സെൻട്രൽ ലോക്കുകൾ, അലോയ് വീലുകൾ, സ്പീക്കറുകൾ തുടങ്ങിവ മോഷ്ടിച്ചശേഷം, മറ്റൊരു കാർ ആക്‌സസറി കടയിൽ വിൽക്കാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.