പാലാ: തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് സഹകരിക്കാത്ത വെറ്ററിനറി ഡോക്ടർമാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കൊഴുവനാൽ ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാണി സി. കാപ്പൻ എം.എൽ.എ അദ്ധ്യക്ഷനായി.

ക്ഷീരവികസന വകുപ്പിന്റെ ഗോവർദ്ധിനി പദ്ധതിയുടെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും ഗോട്ട് സാറ്റലൈറ്റ് പദ്ധതിയുടെ ഉദ്ഘാടനം ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസും നിർവഹിച്ചു.

മൃഗസംരക്ഷണ വകുപ്പ് അഡിഷണൽ ഡയറക്ടർ ( പ്‌ളാനിംഗ്) ഡോ.ഡി.കെ. വിനുജി റിപ്പോർട്ട് അവതരിപ്പിച്ചു.

കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ്, വൈസ് പ്രസിഡന്റ് ബി. രാജേഷ്, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസി പൊയ്കയിൽ, ജെസി ജോർജ്ജ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ രമ്യ രാജേഷ്, മാത്യു തോമസ്, സ്മിത വിനോദ്, കൊഴുവനാൽ മൃഗാശുപത്രി വെറ്ററിനറി സർജൻ ഡോ.ടി. കുര്യാക്കോസ് മാത്യു, പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

വെറ്ററിനറി സർജൻ ഡോ.എം.എസ് സുബിൻ ക്ലാസ് നയിച്ചു.