പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിലെ ശാഖകളിൽ 2021-22 അധ്യയനവർഷം എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ എ പ്ലസ് നേടിയവർക്കും പ്രൊഫഷണൽ കോഴ്സുകളിൽ ഉൾപ്പെടെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും നാളെ അവാർഡുകൾ വിതരണം ചെയ്യും. രാവിലെ 10ന് മീനച്ചിൽ യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ശ്രീനാരായണ ദർശന മൂല്യാധിഷ്ഠിത പഠനക്ലാസിന്റെ ഏഴാമത് ബാച്ചിന്റെ ഉദ്ഘാടനവും നടത്തും.
മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ വിദ്യാഭ്യാസ അവാർഡ് വിതരണവും പഠനക്ലാസ് ഉദഘാടനവും നിർവഹിക്കും. ശ്രീനാരായണ പഠന ക്ലാസിനെപ്പറ്റി എ.ബി. പ്രസാദ് കുമാർ വിശദീകരിക്കും. എം.ആർ ഉല്ലാസ്, രാമപുരം സി.റ്റി. രാജൻ, അരുൺ കുളമ്പള്ളിൽ, വി.കെ. ഗിരീഷ് കുമാർ, അനീഷ് പുല്ലവേലിൽ, പി.ജി. അനിൽകുമാർ, മിനർവ മോഹൻ, സോളി ഷാജി, അനീഷ് ഇരട്ടയാനി, രാജേഷ് ശാന്തി, കെ.ആർ. രാജൻ, എം.എൻ. രമേശ്, ആത്മജൻ കെ. തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. യൂണിയൻ കൺവീനർ എം.പി. സെൻ സ്വാഗതവും വൈസ് ചെയർമാൻ ലാലിറ്റ് എസ്. തകടിയേൽ നന്ദിയും പറയും.