
കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററും പാലാ അൽഫോൻസ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള 'നിയുക്തി 2022' ഡിസംബർ 10ന് നടക്കും. പാലാ അൽഫോൻസ കോളേജ് കാമ്പസിൽ നടക്കുന്ന മേളയിൽ 50 കമ്പനികൾ പങ്കെടുക്കും. വിവിധ തസ്തികകളിലായി 3000 തൊഴിൽ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്.
18-40 വയസ് പ്രായപരിധിയിലുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ., ഐ.ടി.സി, ഡിപ്ലോമ, ബിടെക്, നഴ്‌സിംഗ്, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും പങ്കെടുക്കാം. ഫോൺ: 04 81 25 60 413, 25 63 451 , 2565452.