
കോട്ടയം. സോഷ്യൽ സർവീസ് സൊസൈറ്റി 21 മുതൽ 27 വരെ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചൈതന്യ കാർഷികമേളയും സ്വാശ്രയസംഘ മഹോത്സവവും സംഘടിപ്പിക്കും. 21ന് പവലിയന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ അനിലും 22ന് മേള ഉദ്ഘാടനം മന്ത്രി വി.എൻ വാസവനും നിർവ്വഹിക്കും. മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി.പ്രസാദ് , കെ. കൃഷ്ണൻകുട്ടി, ജെ.ചിഞ്ചുറാണി എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ വിവിധ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രദർശന വിപണന സ്റ്റാളുകൾ, വിള പ്രദർശനം, നാടൻ പാട്ട്, നാടകം, കോമഡി മ്യൂസിക്കൽ നൈറ്റ് തുടങ്ങിയവ ഉണ്ടായിരിക്കും.