ahad

കാഞ്ഞിരപ്പള്ളി. കാപ്പാ നിയമ പ്രകാരം ആറുമാസത്തേക്ക് നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. പാറക്കടവ് ഒരായത്തിൽ അഹദിനെ (20) യാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിലെ സ്ഥിരം കുറ്റവാളിയും നിരവധി കേസുകളിൽ പ്രതിയുമാണ് അഹദ്. കാപ്പാ നിയമം ലംഘിച്ച്‌ യാതൊരു അനുമതിയും കൂടാതെ നാട്ടിൽ വന്നു എന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്. ഐ അരുൺ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.