
കുമരകം: ജലഗതാഗത വകുപ്പിലെ സ്പെഷ്യൽ റൂളിന് പി.എസ്. സി യുടെ അംഗീകാരം ലഭിച്ചു. ഇതോടെ സ്രാങ്കിനും ഡ്രൈവർക്കും സ്ഥാനക്കയറ്റം ലഭിക്കും. ശുപാർശ ചെയ്ത വകുപ്പ് ഡയറക്ടർ ഷാജി വി. നായരെ സ്രാങ്ക് അസോസിയേഷൻ അഭിനന്ദിച്ചു. പ്രസിഡന്റ് സരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗം ജനറൽ സെക്രട്ടറി ആദർശ് കുപ്പപ്പുറം ഉദ്ഘാടനം ചെയ്തു. ട്രഷറർ എം.സി മധുകുട്ടൻ, സെക്രട്ടറിമാരായ സി എൻ.ഓമനക്കുട്ടൻ, അനൂപ്പ് ഏറ്റുമാനൂർ, സുധീർ,വൈസ് പ്രസിഡന്റുമാരായ കെ ആർ.വച, വിനോദ് നടുത്തുരുത്ത്, ജോൺ ജോബ്, ബൈജു. അംഗങ്ങളായ സഹദേവൻ, അനീഷ്, മനോജ്, റ്റോജി, ലാൽ പി സി എന്നിവർ പങ്കെടുത്തു.