
വാഴൂർ. പാഠ്യപദ്ധതി പരിഷ്‌കരണം വാഴൂർ ബ്ലോക്ക് തല ജനകീയ ചർച്ച കറുകച്ചാൽ ബി.ആർ.സി.യിൽ നടന്നു. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഹേമലത പ്രേംസാഗർ അദ്ധ്യക്ഷയായി. കെ.എ.സുനിത സ്വാഗതം പറഞ്ഞു. എ.ഇ.ഒ ഗിരീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി, അംഗങ്ങളായ കെ.എസ്.ശ്രീജിത്ത് , ലത ഉണ്ണികൃഷ്ണൻ, ഒ.ടി.സൗമ്യ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജലജ മോഹൻ, മേഴ്‌സി റെൻ, ബി.ആർ.സി ട്രെയിനർ ജി.ബിന്ദു കെ.എ.സുനിത തുടങ്ങിയവർ സംസാരിച്ചു. ബി.ആർ.സി ട്രെയിനർ എം സ്വപ്ന വിഷയവതരണം നടത്തി. അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.