bjp

കൊല്ലാട്. കൊല്ലാട് സഹകരണ ബാങ്കിലെ അഴിമതിക്കും അനധികൃത നിയമനങ്ങൾക്കുമെതിരെ ബി.ജെ.പി പനച്ചിക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടന്നു. സംസ്ഥാന വക്താവ് അഡ്വ.നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജി ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.ജി ബിജുകുമാർ, മദ്ധ്യമേഖല വൈസ് പ്രസിഡന്റ് റ്റി.എൻ ഹരികുമാർ, ന്യുനപക്ഷ മോർച്ച സംസ്ഥാന സമിതി അംഗം കോര സി ജോർജ്, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സി.എൻ.സുഭാഷ് എന്നിവർ പങ്കെടുത്തു. മണ്ഡലം വൈസ് പ്രസിഡന്റ് കെ.ജി സലിംകുമാർ സ്വാഗതവും ജനറൽ സെക്രട്ടറി സുരേഷ് ശാന്തി നന്ദിയും പറഞ്ഞു.