
കോട്ടയം. ചിപ്‌സ് വിൽപ്പന നടത്തുന്നവർ അയ്യപ്പഭക്തന്മാരിൽനിന്ന് അധിക വില ഈടാക്കുന്നതായി ആക്ഷേപം. ഓണത്തോട് അനുബന്ധിച്ച് ഏത്തക്കായ്ക്കും എണ്ണയ്ക്കും വില വർദ്ധിച്ചപ്പോൾ ചിപ്‌സ് കിലോയ്ക്ക് 400 രൂപ ആയിരുന്നു. എന്നാൽ, ഇന്ന് ഏത്തക്കായുടെയുടെയും വെളിച്ചെണ്ണയുടെയും വില കുത്തനെ കുറഞ്ഞു. മണ്ഡലകാലത്ത് സാധനങ്ങൾക്ക് വിലനിലവാരം നിയന്ത്രിക്കാറുണ്ട്. എന്നാൽ, അത്തരം വസ്തുക്കൾക്കൊപ്പം ചിപ്‌സിനെ ഉൾപ്പെടുത്താറില്ല. ഈ സാഹചര്യത്തിൽ ചിപ്‌സിന്റെ വിലക്കുറവിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ഭക്ഷ്യോപദേശക സമിതി അംഗം എബി ഐപ്പ് പരാതി നൽകി. തമിഴ്‌നാട്ടിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ഏത്തക്കുലകൾ വലിയ തോതിൽ എത്തിച്ചാണ് ചിപ്‌സ് നിർമാണം.