
മുണ്ടക്കയം. കുട്ടിക്കൽ ക്ഷീരസംഘത്തിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് ക്ഷീരസംഗമംനാളെ കൂട്ടിക്കൽ ചപ്പാത്തിലുള്ള ബഡായിൽ ഒാഡിറ്റോറിയത്തിൽ നടത്തും. കന്നുകാലി പ്രദർശനം, ക്ഷീരവികസന സെമിനാർ, ഗവ്യജാലകം, പൊതുസമ്മേളനം, ക്ഷീരകർഷകരെ ആദരിക്കൽ, സൗജന്യ ചികിത്സാ ക്യാമ്പ്, ക്ഷീരവികസന പദ്ധതികളുടെ സഹായവിതരണം, ജനകീയാസൂത്രണ പദ്ധതി കാലിത്തീറ്റ വിതരണ ഉദ്ഘാടനം, ഡയറി എക്സിബിഷൻ തുടങ്ങിയ വിവിധ പരിപാടികൾ സംഗമത്തോടനുബന്ധിച്ച് നടത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും.