മുണ്ടക്കയം:കാഞ്ഞിരപ്പള്ളി ഉപജില്ല സ്കൂൾ കലോത്സവം സാകല്യം 2022ന് നാളെ തുടക്കമാകും. സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിവ 21, 22, 23, 24 തീയതികളിൽ മുണ്ടക്കയം സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂൾ, സി.എം.എസ് ഹൈസ്കൂൾ & എൽ പി സ്കൂൾ, ബി ബി എം ഐ.റ്റി. എന്നീ വേദികളിൽ നടക്കുമെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എസ് ഷൈലജ, ജനറൽ കൺവീനർ വി എം ബിന്ദു എന്നിവർ അറിയിച്ചു. നാളെ രാവിലെ 10:30 ന് വിളംബര റാലി. ഉച്ചകഴിഞ്ഞ് 3:30ന് അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ഗവ.ചീഫ് ഡോ: എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് മുഖ്യപ്രഭാഷണം നടത്തും. കലാ മത്സരങ്ങളുടെ ഉദ്ഘാടനം ഫ്ലവേഴ്സ് ടി.വി, കോമഡി ഷോ ഫെയിം ഷിഹാബ് അലിഫ് നിർവഹിക്കും.