prethikl-

ചിങ്ങവനം. സോളാർ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. മാമൂട് തെങ്ങന്തറ നിതീഷ് (23), പാത്താമുട്ടം പള്ളിയടിയിൽ അലൻ (24), എസ്.പുരം തട്ടാംപറമ്പിൽ അമൽ (22) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. പഞ്ചായത്ത് റോഡരികിൽ സ്ഥാപിച്ച സോളാർ ലൈറ്റിന്റെ ബാറ്ററികളാണ് മോഷണം പോയത്. തുടർന്ന് പഞ്ചായത്ത് അധികൃതർ ചിങ്ങവനം പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തവെയാണ് മോഷ്ടിച്ച ബാറ്ററികൾ പാത്താമുട്ടം, കപ്യാർ കവലയിലെ ആക്രി കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ പ്രതികൾ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.