amal-

കോട്ടയം. വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയിൽ. കൈപ്പുഴ കുടിലിൽകവല എട്ടുപാറയിൽ വീട്ടിൽ അമലിനെയാണ് (23) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയെയും കുടുംബത്തെയും ഇയാൾ നിരന്തരം ശല്യം ചെയ്യുകയും വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തതിനെ തുടർന്ന് മുൻപ് വീട്ടമ്മ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് വീട്ടമ്മയെ ആക്രമിക്കാൻ കാരണം. ഇതുകണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയുടെ ഭർത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി. കോ‌ടതി പ്രതിയെ റിമാൻഡ് ചെയ്തു.