jsph-mthw

ചങ്ങനാശേരി. പങ്കാളി പകുത്തു നൽകിയ കരളിനും രക്ഷിക്കാനാവാതെ സജി മടങ്ങി. നാലുകോടി ആലഞ്ചേരി വീട്ടിൽ ജോസഫ് മാത്യു (സജി, 49) ആണ് കരൾ മാറ്റ ശസ്ത്രക്രിയക്ക് ശേഷം മരിച്ചത്. ഇക്കഴിഞ്ഞ മൂന്നിന് ഭാര്യ ഷീജയുടെ കരളിന്റെ ഭാഗമാണ് സജിയിൽ തുന്നിച്ചേർത്തത്. ഒന്നര വർഷം മുമ്പ് പാൻക്രിയാസിൽ കല്ല് ബാധിച്ച സജിയെ ലിവർ സിറോസിസും പിടികൂടി. ഇതോടെ പാൻക്രിയാസിസ് ശസ്ത്രക്രിയക്കൊപ്പം കരൾ മാറ്റ ശസ്ത്രക്രിയ കൂടി ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ഷീജ സന്നദ്ധയായതോടെ നാട്ടുകാരുടെയും സഹായത്തോടെ ആശുപത്രി നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിച്ച് കൊച്ചി അമൃത ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. ഭാര്യ: ഷീജ കിളിമല സേക്രഡ് ഹാർട്ട് പബ്ലിക് സ്‌കൂൾ അദ്ധ്യാപികയാണ്. മക്കൾ: ആൽവിൻ, എഡ്‌വിൻ. സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് 2.30ന് പായിപ്പാട് നാലുകോടി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.