കൊഴുവനാൽ: പന്ന്യാമറ്റം കോളനിയിൽ ഇനി ഇരുളിലും തൂവെളിച്ചം. ഇവിടെ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച നാല് ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ അനുവദിച്ച നാല് ലക്ഷം രൂപ ചെലവഴിച്ചാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. എട്ടാം വാർഡ് മെമ്പർ കൂടിയായ കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി., മെമ്പർമാരായ ആലീസ് ജോയി, ആനീസ് കുര്യൻ, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി പൊയ്കയിൽ, ജോർജ്ജ് പാറത്താനത്ത്, മേരിക്കുട്ടി ജോർജ്ജ്, സിബി പാറക്കുളങ്ങര, ജോയി മാടയാങ്കൽ, സെന്നി തകിടിപ്പുറം, ജോഷി പുളിക്കൽ, പാപ്പച്ചൻ കരുവായിൽ, ഹരി മേടയ്ക്കൽ, ഷാജി ഗണപതിപ്ലാക്കൽ, ഷിബു മാവുങ്കൽ, സിബി പുറ്റനാനി, ബേബി പരിന്തിരിക്കൽ, സജി കരുവാലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.