പള്ളിക്കത്തോട് : എസ്.എൻ.ഡി.പി യോഗം ആനിക്കാട് കാഞ്ഞിരമറ്റം 449 നമ്പർ ശാഖയുടെ കീഴിലുള്ള ഗുരുകൃപ കുടുംബയോഗവും ചല്ലോലിൽ യൂണിയന്റെ വാർഷിക പൊതുയോഗവും ഇന്ന് ഉച്ചകഴിഞ്ഞ് 1. 30ന് കെ.പി സുമേഷിന്റെ വസതിയിൽ നടക്കും. കോട്ടയം യൂണിയൻ കൗൺസിലർ പി.വി വിനോദ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പ്രസന്നൻ പട്ടരുമഠം അദ്ധ്യക്ഷത വഹിക്കും. സജിനി റെജിമോൻ മുഖ്യപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി ആർ. അജിത്ത്, വി.ടി അനിൽകുമാർ , കെ.വി സുമേഷ്, പുഷ്പ റെജി എന്നിവർ പങ്കെടുക്കും. കുടുംബയോഗം കൗൺസിലർ രഘുനാഥ് സ്വാഗതവും പി.കെ രവി നന്ദിയും പറയും.