
കാഞ്ഞിരപ്പള്ളി. ലഹരി ഉപയോഗത്തിനും വിൽപ്പനക്കുമെതിരെ പ്രതിരോധം തീർക്കാൻ തൊഴിലാളികൾ മനുഷ്യചങ്ങലയൊരുക്കുന്നു. സി.ഐ.ടി.യു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ 23 ന് വൈകിട്ട് 4 ന് മൈക്ക സ്‌കൂൾ ജംഗ്ഷൻ മുതൽ കുരിശുകവല വരെയാണ് ലഹരി വിരുദ്ധ മനുഷ്യചങ്ങല തീർക്കുന്നത്. തുടർന്ന് പേട്ട കവലയിൽ പൊതുയോഗവും ചേരും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസിൽ ചേർന്ന യോഗം കെ.എസ്.എഫ്.ഇ ഏജന്റ്‌സ് അസോസിയേഷൻ ജില്ലാ ജന.സെക്രട്ടറി അഡ്വ.എം.എ.റിബിൻ ഷാ ഉദ്ഘാടനം ചെയ്തു. ചുമട്ട് തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.അഷറഫ് അദ്ധ്യക്ഷനായി.