paalam

മുണ്ടക്കയം. പ്രളയത്തിൽ തകർന്ന ഏന്തയാർ – മുക്കുളം പാലം നിർമിക്കാൻ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാർച്ചും സമര പ്രഖ്യാപന കൺവെൻഷനും നടത്തി. കൂട്ടിക്കൽ കൊക്കയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം 2021 ഒക്ടോബർ 16നാണ് തകർന്നത്. ഇതോടെ മറുകരയിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കൺവെൻഷൻ സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. മിനി കെ.ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. ഫാ.ജിനോ വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.കെ.കരുണാകരൻ, സണ്ണി വെട്ടുകല്ലേൽ, സണ്ണി തുരുത്തിപ്പള്ളി, വി.വി.വിജയ കുമാർ, ജോബി ജോസഫ്, ബെന്നി ദേവസ്യ, പി.വി.വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.