എരുമേലി : ശ​ബ​രി​മ​ല സീ​സ​ൺ തു​ട​ങ്ങി​യ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ എരുമേലി വീർപ്പുമുട്ടുമ്പോൾ മേൽപ്പാലത്തിനായി വീണ്ടും മുറവിളി ഉയരുന്നു. പേ​ട്ട​ക്ക​വ​ല​യി​ൽ ക്ഷേ​ത്ര​ത്തി​ലേ​ക്കും മ​സ്ജി​ദി​ലേ​ക്കും അ​യ്യ​പ്പ​ഭ​ക്ത​രെ ക​ട​ത്തി​വി​ടാ​ൻ വേ​ണ്ടി വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞി​ടു​മ്പോ​ൾ റോ​ഡി​ലു​ട​നീ​ളം വാ​ഹ​ന​ങ്ങളുടെ നീണ്ടനിരയാണ്. കു​റെ തീ​ർ​ത്ഥാട​ക​രെ ക​ട​ത്തി​വി​ട്ട​ശേ​ഷം ബാ​ക്കി​യു​ള്ളവ​രെ ത​ട​ഞ്ഞു​നി​റു​ത്തി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ടും. ഈ ​പ്ര​ക്രി​യ മി​നി​ട്ടു​ക​ൾ ഇ​ട​വി​ട്ട് ദി​വ​സ​വും ന​ട​ത്തു​ക​യാ​ണ് പൊലീ​സ്. ഇ​തി​നാ​യി ചെ​ല​വി​ടു​ന്ന അ​ദ്ധ്വാന​വും ക്ലേ​ശ​വും കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​രു​ന്ന തീ​ർ​ത്ഥാ​ട​ക​രു​ടെ ബു​ദ്ധി​മു​ട്ടും വാ​ഹ​ന​ങ്ങ​ൾ നി​ശ്ച​ല​മാ​യു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത സ്തം​ഭ​ന​വും നി​സാ​ര​മ​ല്ല. ആം​ബു​ല​ൻ​സ് എ​ത്തി​യാ​ൽ ക​ട​ത്തി​വി​ടാ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ട​ണം. വി​.ഐ.​പി​ക​ൾ എ​ത്തു​മ്പോൾ പിന്നെ പറയുകയേ വേണ്ട. ഒ​രു മേ​ൽ​പ്പാ​ലം നി​ർമ്മി​ച്ചാ​ൽ ഈ പ്ര​ശ്ന​ങ്ങ​ളെ​ല്ലാം ഒ​ഴി​വാ​കും. ഈ ​നി​ർ​ദേ​ശം ഓ​രോ സീ​സ​ണി​ലും ഉ​ന്ന​യി​ക്കു​ന്ന​ത് ഒ​ട്ടേ​റെ നാ​ട്ടു​കാ​രാ​ണ്. പക്ഷെ ആര് കേൾക്കാൻ.

വട്ടം തിരിഞ്ഞ് പൊലീസുകാർ
വ​മ്പി​ച്ച തീ​ർ​ത്ഥാ​ട​ക പ്ര​വാ​ഹ​മാ​ണ് ഇത്തവണ എ​രു​മേ​ലി​യി​ലെ ശ​ബ​രി​മ​ല പാ​ത​ക​ളി​ൽ. വി​വി​ധ റോ​ഡു​ക​ൾ സം​ഗ​മി​ക്കു​ന്ന പേ​ട്ട​ക്ക​വ​ല​യി​ലാ​ണ് വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പേ​ട്ട​ക്ക​വ​ല​യി​ൽ ട്രാ​ഫി​ക് ഡ്യൂ​ട്ടിയിലുള്ള പൊലീസുകാർക്ക് വിശ്രമിക്കാൻ പോലും സമയം കിട്ടാറില്ല. പ​ക​രം ആ​ളെ ഏ​ല്പി​ച്ചാ​ണ് ഒ​ന്ന് ഇ​രി​ക്കാ​നോ ശൗചാലയത്തിൽ പോ​കാ​നോ സാ​ധി​ക്കു​ക​യെ​ന്ന് ഇവർ പ​റ​യു​ന്നു.

ശ​ബ​രി​മ​ലയിലെ പ്രധാന ഇടത്താവളം

അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല

പ്രഹസനമായി പ്രഖ്യാപനങ്ങൾ