ഇളങ്ങുളം: ലൈസൻസ്ഡ് എൻജിനിയേഴസ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ(ലെൻസ്‌ഫെഡ്) കോട്ടയം ജില്ലാ കൺവെൻഷൻ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി, സംസ്ഥാന സെക്രട്ടറി എം.മനോജ്, ജില്ലാ പ്രസിഡന്റ് സന്തോഷ്‌കുമാർ, കെ.കെ അനിൽകുമാർ, എ.പ്രദീപ്കുമാർ, ടി.സി.ബൈജു, ആർ.എസ്.അനിൽകുമാർ, പോൾ ആന്റണി, കെ.എൻ.പ്രദീപ്കുമാർ, ബി.വിജയകുമാർ, ജോഷി സെബാസ്റ്റ്യൻ, പി.എസ് റോയി തുടങ്ങിയവർ പങ്കെടുത്തു.