ചിറക്കടവ്: പഞ്ചായത്തിന്റെ കേരളോത്സവം തുടങ്ങി. കായികമേള പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സുമേഷ് ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. ആന്റണി മാർട്ടിൻ, എൻ.ടി.ശോഭന മുട്ടത്ത്, അഭിലാഷ്, രാജേഷ് കുന്നപ്പള്ളിത്താഴെ, ലീന കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. കുന്നുംഭാഗം ഗവ.സ്‌കൂൾ, സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. കുന്നുംഭാഗം ഗവ.സ്‌കൂൾ മൈതാനത്ത് അത്‌ലറ്റിക് മത്സരങ്ങൾ തുടങ്ങി.