മുക്കൂട്ടുതറ: ക്ഷേത്രങ്ങളിൽ മണ്ഡലകാല ഭജനയ്ക്ക് തുടക്കമായി. മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഇടകടത്തി ശ്രീധർമ്മ ശാസ്താ ക്ഷേത്രം, ഇടകടത്തി ഗുരുദേവ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലാണ് മണ്ഡലകാല ഭജനയ്ക്ക് തുടക്കംകുറിച്ചത്. 41 ദിവസം നീണ്ടു നിൽക്കുന്ന മണ്ഡലകാല ഭജനയ്ക്ക് ക്ഷേത്രഭാരവാഹികൾ നേതൃത്വം നൽകും.