കുറവിലങ്ങാട്: താലൂക്ക് ആശുപത്രിയിൽ ഒരു കോടി രൂപ മുടക്കി പുതിയ മന്ദിരം നിർമ്മിക്കുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ ഉടൻ ആരംഭിക്കും. പൊതുമരാമുഖത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല. ഇതിനായി സ്ഥലം പരിശോധന ജോലികളും മണ്ണ് പരിശോധന ഉൾപ്പെടെ നടപടികളും പൂർത്തിയായി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ 33.4 കോടി രൂപയുടെ വികസന പദ്ധതിയുടെ നടപടികളും അന്തിമഘട്ടത്തിലാണ്. സാങ്കേതിക അനുമതി ലഭിച്ചാൽ പദ്ധതി യാഥാർത്ഥ്യമാകും. മോൻസ് ജോസഫ് എം.എൽ.എയുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്.